പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് അറിയാത്ത സംസ്കാര ശൂന്യരെ സി.പി.എം പാർട്ടി ദയവായി ചർച്ചകളിലേക്ക് പറഞ്ഞു വിടരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ന്യൂസ് അവർ ചർച്ചയ്ക്കിടെ സി.പി.എം പ്രതിനിധിയുടെ മോശം പദപ്രയോഗത്തിൽ ക്ഷമാപണം നടത്തവെയാണ് ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ വിനു.വി.ജോൺ ഇക്കാര്യം പറഞ്ഞത്.
സി.പി.എം പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസ് അവർ ചാനൽ ചർച്ചക്കിടെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കുന്നുവെന്ന വ്യാജേന മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിലാണ് പ്രേക്ഷകരോട് മാപ്പു പറഞ്ഞതിനോടൊപ്പം സി.പി.എം പാർട്ടിക്കെതിരെ വിനു. വി.ജോൺ ആഞ്ഞടിച്ചത്.
ബുധനാഴ്ചയിലെ ന്യൂസ് അവർ ചർച്ചക്കിടെയായിരുന്നു സംഭവം. ന്യൂസ് അവറിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും, എന്നാൽ, പിന്നീട് അശ്ലീല പദങ്ങളെ സംബന്ധിച്ച് പരാതി ഉയർന്നിരുന്നതായും വിശദീകരണ വീഡിയോയിൽ വിനു.വി.ജോൺ പറയുന്നു. ” ഒരു രാഷ്ട്രീയ പാർട്ടി അവരുടെ ഭാഗം പറയാൻ പാർട്ടി സെന്ററിൽ നിന്നും നിയോഗിക്കുന്ന ഒരാൾ, ഇങ്ങനെ അവിവേകത്തോടെ സംസ്കാരശൂന്യമായി ഇടപെടുമെന്നോ പെരുമാറുമെന്നോ നമുക്ക് ഊഹിക്കാനാകില്ലല്ലോ”-വിനു കൂട്ടിച്ചേർത്തു.
Discussion about this post