ഗോവ : ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ തീവ്രവാദികളുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് യാത്രക്കാരൻ. ഡൽഹിയിലെ ഓഖ്ല നിവാസിയായ സിയ ഉൽ ഹഖ് ആണ് വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. താൻ ഡൽഹി സ്പെഷ്യൽ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇയാൾ അവകാശപ്പെട്ടു.
ഡൽഹിയിൽ നിന്നും ടേക്ക് ഓഫ് ചെയ്തതിനു ശേഷം വിമാനം ഗോവ ലക്ഷ്യമായി പറക്കുകയായിരുന്നു. ഇതിനിടയിൽ, സീറ്റിൽ നിന്നും എണീറ്റതിനു ശേഷം ഇയാൾ വിമാനത്തിൽ തീവ്രവാദികളുണ്ടെന്നു പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി. ഉച്ച തിരിഞ്ഞ്, ഏതാണ്ട് മൂന്നരയോടെയാണ് സംഭവം. തുടർന്ന്, വിമാനത്തിലെ ഉദ്യോഗസ്ഥർ ഡൽഹി പോലീസിനെ വിവരമറിയിച്ചു.
വിമാനം ഡബോളിം വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം പ്രതിയെ ഗോവ പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സിയ മാനസികരോഗം ഉള്ളയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.








