ന്യൂഡൽഹി : ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കില്ലെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിന്റെ വിശേഷാധികാരം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച മുക്തി, ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ മാത്രമേ ദേശീയപതാകയെ അംഗീകരിക്കുമെന്നും വ്യക്തമാക്കി.
14 മാസത്തെ കരുതൽ തടങ്കലിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. കശ്‍മീരിന്റെ ദേശീയപതാക അപഹരിക്കപ്പെട്ടുവെന്നും മുഫ്തി വ്യക്തമാക്കി. നന്മ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളെ പിന്തുണച്ച മുഫ്തി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച ചൈനയുടെ നടപടിയെയും അനുകൂലിച്ചു. ഈ സംഭവത്തോടെ ജമ്മുകശ്മീരിനു മേൽ മുമ്പെങ്ങുമില്ലാത്ത വിധം അന്താരാഷ്ട്ര ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു.
Discussion about this post