പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. മേശയ്ക്ക് അകത്തും അലമാരയ്ക്ക് മുകളിലും പിവിസി പൈപ്പിനകത്തും സൂക്ഷിച്ച പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഏകദേശം 14,000 രൂപയോളം കണ്ടെടുത്തു.
പരിശോധന സമയത്ത് ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ഓഫിസ് അസിസ്റ്റന്റും മാത്രമാണ് ജോലിക്ക് ഉണ്ടായിരുന്നത്. പരിശോധനാ സമയം വരെയുള്ള സര്‍ക്കാര്‍ റവന്യൂ വെറും 17,000 രൂപയാണ്. എന്നാല്‍ ആ സ്ഥാനത്താണു കൈക്കൂലിയായി 14,000 രൂപയുണ്ടായിരുന്നത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Discussion about this post