ഡല്‍ഹി: അടിസ്ഥാന സൗകര്യവികസനമുള്പ്പടെ ഇന്ത്യന്‍ റെയില്‍വെയുടെ വികസനത്തിനായി 8.5 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യസഹമന്ത്രി ജയന്ത് സിന്‍ഹ. അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്നും സിന്‍ഹ പറഞ്ഞു. ഡല്‍ഹിയില്‍ ഓട്ടോമാറ്റിവ് കംപോണെന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു റെയില്‍വെ സഹമന്ത്രി.
ദശകങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വെയ്ക്ക് മാത്രമായി ഇത്രയും തുക നീക്കിവെക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ മുഖഛായ തന്നെ ഇത് മാറ്റി മറിക്കുമെന്നും സിന്‍ഹ പറഞ്ഞു. റോഡുകളുടെ വികസനത്തിനായി ഇരട്ടിയലധികം തുക അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചരക്ക് സേവന നികുതി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപ്പാക്കാനാവാത്തതില്‍ നിരാശയുണ്ട്. ഇന്ത്യയുടെ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ചരക്ക് സേവന നികുതി ബില്‍ പാസാക്കുന്നതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post