കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ റബ്ബിനെ എൻ.ഐ.എ കൊച്ചി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ റബിൻസ് യു.എ.ഇ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതോടെ റബിൻസിലേക്ക് അന്വേഷണം നീണ്ടു. ഇതേ തുടർന്ന് യു.എ.ഇ ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്തു നാടു കടത്തുകയായിരുന്നു. റബിൻസിനെ കസ്റ്റഡിയിലെടുക്കാനായി എൻ.ഐ.എ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതോടെ, ഇയാളെ നാട്ടിലെത്തിക്കുക എന്ന അന്വേഷണ ഏജൻസികളുടെ പ്രധാന കടമ്പയാണ് കഴിഞ്ഞത്.
ഇന്നു വൈകിട്ട് നാലേ കാലിന്റെ എയർഇന്ത്യ വിമാനത്തിലാണ് റബ്ബിൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. സ്വർണക്കടത്തിൽ ബന്ധമുള്ള 5 പേർ യു.എ.ഇയിൽ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post