ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ആറ് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. കിഴക്കൻ ചമ്പാരൺ, പശ്ചിമ ചമ്പാരൺ, സിവാൻ എന്നീ മേഖലകളിൽ നടക്കുന്ന റാലികളായിരിക്കും അദ്ദേഹം അഭിസംബോധന ചെയ്യുക. വരും ദിവസങ്ങളിൽ സിവാനിലെ ദാറുണ്ഡ നിയമസഭാ മണ്ഡലത്തിലും വൈശാലിയിലെ ലാൽഗഞ്ചിലും യോഗി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ബീഹാറിൽ നടക്കുന്നത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലികളാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബീഹാറിൽ എത്തിയിരുന്നു. പ്രധാനമന്ത്രി ബീഹാറിലെത്തിയത് സംസ്ഥാനത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.
Discussion about this post