വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ച് ബ്രിട്ടനിലെ രാജ കുടുംബം. തിരഞ്ഞെടുക്കപ്പെട്ടാൽ മാസശമ്പളമായി ലഭിക്കാൻ പോവുന്നത് 18,38,198 രൂപയാണ്. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദി റോയൽ ഹൗസ്ഹോൾഡിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്.
വിൻഡ്സർ കാസ്റ്റിലിലാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടി വരും. ജോലിക്കെത്തുന്നവർക്ക് ആവശ്യമായ പരിശീലനം കൊട്ടാരത്തിൽ നിന്നു തന്നെ ലഭിക്കും. കൊട്ടാരത്തിൽ തന്നെ താമസിച്ച് ജോലിയെടുക്കേണ്ടി വരുമെന്നതാണ് ഒരു നിബന്ധന. മുമ്പ് വീട്ടുജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ജോലിയെ കുറിച്ച് പരസ്യത്തിൽ നൽകിയിരിക്കുന്ന വിശദീകരണം, ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റു സാധനങ്ങളും വൃത്തിയായും ശ്രദ്ധയോടെയും പരിപാലിക്കുക എന്നതാണ്.












