ലക്നൗ: വരാനിരിക്കുന്ന ഉത്തർ പ്രദേശ് എം.എല്‍.സി. തിരഞ്ഞെടുപ്പില്‍ കുടുംബരാഷ്ട്രീയത്തെ എതിർക്കുമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. വേണ്ടി വന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുമെന്ന് മായാവതി വ്യക്തമാക്കി.
വരാനിരിക്കുന്ന എം എൽ സി തിരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന് എല്ലാ മാർഗ്ഗങ്ങളും പരിഗണിക്കും. വേണ്ടി വന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യും. മായാവതി പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുടുംബരാഷ്ട്രീയത്തിന്റെ വക്താക്കളുമായി കൈകോർത്തത് തെറ്റായിപ്പോയി. ആഴത്തില്‍ ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. എസ്.പിയിലെ കുടുംബപോരിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും മായാവതി പറഞ്ഞു.
Discussion about this post