മുംബൈ: മഹാരാഷ്ട്ര ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര. ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ എന്തു കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുവെന്നാണ് അദ്ദേഹം ആരാഞ്ഞത്.
മുംബൈ തെരുവുകളിലെ റോഡുകളിൽ ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രങ്ങൾ പതിച്ചിരിക്കുന്നതായും അതിനു മുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതായും കാണിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മഹാരാഷ്ട്ര ഭരണകൂടത്തിനോട് സംഭവത്തിൽ സംബിത് പത്ര വിശദീകരണം ആവശ്യപ്പെട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഇത്തരം പ്രവർത്തികളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു.
അതേസമയം, ഇന്നലെ ഫ്രാൻസിൽ വീണ്ടും ഇസ്ലാം മതമൗലിക വാദികളുടെ ആക്രമണമുണ്ടായി. ഫ്രാൻസിലെ നോത്രദാം പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായും മറ്റു ചിലർക്ക് പരിക്കേറ്റതായും നീസ് പോലീസ് വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്.
महाराष्ट्र सरकार,
ये आपके सरकार के राज में क्या हो रहा है?
भारत आज France के साथ खड़ी है ..जो जिहाद फ़्रान्स में हो रहा है,उस आतंकवाद के ख़िलाफ़ हिंदुस्तान के PM ने फ़्रान्स के साथ मिल कर लड़ने की प्रतिज्ञा की है।
फिर मुंबई की सड़कों पर फ़्रान्स के राष्ट्राध्यक्ष का अपमान क्यों? pic.twitter.com/kb7PCCEY4S— Sambit Patra (Modi Ka Parivar) (@sambitswaraj) October 30, 2020
Discussion about this post