ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കള്ളമേ പറയു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇത്തരം കള്ളത്തരം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു. ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പി.സി. രാമന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിലില്ലാത്ത തരത്തില്‍ ആറ് കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് വട്ടമിട്ടു പറക്കുകയാണ്. പാര്‍ട്ടിയും ഗവണ്മെന്റും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post