ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ താരപ്രചാരക പദവിയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിക്കെതിരായ നടപടി. വനിത സ്ഥാനാര്‍ഥിയെ ഐറ്റം എന്ന് വിളിച്ചതാണ് കമല്‍നാഥിനെതിരെ നടപടി വരാനുള്ള ഒരു കാരണം. തെരഞ്ഞെടുപ്പ് കമീഷന് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാമര്‍ശമെന്ന് കണ്ടെത്തി.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നടത്തിയ പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതാണെന്ന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്.
കമല്‍നാഥിനെ താരപ്രചാരക പദവിയില്‍ നിന്നും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട് കമ്മീഷന് ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post