തിരുവനന്തപുരം: അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. ‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ‘- അദ്ദേഹം പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള കേസുകളില്‍ സര്‍ക്കാരിനെതിര ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്.
Discussion about this post