അങ്കാറ : അറബ് രാജ്യങ്ങളെ പിണക്കി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുർക്കിയുമായി പാകിസ്ഥാൻ കൂടുതൽ അടുപ്പം കാണിക്കുന്നതിന്റെ കാരണങ്ങൾ പുറത്തു വിട്ട് വിദേശ മാധ്യമങ്ങൾ. തുർക്കി വ്യോമസേനയിൽ പാക് വൈമാനികർ കൂലിപ്പണി ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്‍. അമേരിക്കയിൽ നിന്നും തുർക്കി നേരത്തെ സ്വന്തമാക്കിയ എഫ് 16 വിമാനങ്ങളിൽ തുർക്കി ഉപയോഗിക്കുന്നത് പാക് പൈലറ്റുകളെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈയിടയായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനുമായി അടുത്ത ബന്ധം പുലർത്തുന്നത് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാത്രമല്ല, കശ്മീർ വിഷയത്തിലുൾപ്പെടെ തുർക്കി സ്വീകരിച്ചിരുന്നത് പാകിസ്ഥാന് അനുകൂലമായ നിലപാടാണ്. ഇതിനെല്ലാം പിന്നിലെ കാരണങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
2016 -ൽ തുർക്കിയിൽ നടന്ന അട്ടിമറി ശ്രമം തുർക്കി വ്യോമസേനയെ നന്നേ തളർത്തിയിരുന്നു. വ്യോമസേനയിലെ ഉദ്യോഗസ്ഥരാണ് അട്ടിമറി നടത്താൻ മുന്നിട്ടിറങ്ങിയതെന്ന് കണ്ടെത്തിയ ഭരണകൂടം ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതാണ് തുർക്കി വ്യോമസേനയിൽ വൈമാനികരുടെ കുറവുണ്ടാകാൻ കാരണം. ഈ കുറവുകൾ നികത്താനാണ് ഇപ്പോൾ പാകിസ്ഥാന്റെ പൈലറ്റുകളെ തുർക്കി ഉപയോഗിക്കുന്നത്. അന്ന് തുർക്കി വ്യോമസേനയിൽ നിന്നും തിരക്കിട്ട് ഒഴിവാക്കിയത് മുന്നൂറോളം പൈലറ്റുകളെയാണ്.
Chat conversation end
Type a message, @name…












Discussion about this post