കൊച്ചി : അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചൂടു പിടിച്ചതോടെ റിപ്പബ്ലിക്ക് സ്ഥാനാർത്ഥികളായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മൈക് പെൻസിനും ആശംസകളുമായി മലയാളിക്കൂട്ടം.
എറണാകുളം ജോസ് ജംഗ്ഷനിൽ ഇരുവരുടേയും ചിത്രങ്ങളോടെ പടുകൂറ്റൻ ഹോർഡിങ്ങാണ് ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടനയാണ്. ‘അമേരിക്കയെ വീണ്ടും മഹത്തായതാക്കാൻ തകർപ്പൻ വിജയം ആശംസിക്കുന്നു’ എന്നും ബോർഡിൽ കുറിച്ചിട്ടുണ്ട്. ഭീകരത തടയാൻ അമേരിക്കയുടെ മാത്രമല്ല,
ലോകത്തിന്റെ കൂടി ആവശ്യമാണ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റ് പദത്തിൽ എത്തുകയെന്നും അതു കൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളികൾക്കിടയിൽ വ്യാപക ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നുവെന്നും കാസയുടെ പ്രസിഡന്റ് കെവിൻ പീറ്റർ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post