- ആലപ്പുഴ: ദേശീയ ഗെയിംസില്‍ വനിതകളുടെ ലെസ്ഫോറില് കേരളത്തിന് സ്വര്‍ണം . ചിപ്പി കുര്യന്, ഹണി ജോസഫ്, നിമ്മി തോമസ്, നിത്യ ജോസഫ് എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഇതേയിനത്തില്‍ ഒഡീഷ വെള്ളിയും കര്‍ണാടക വെങ്കലവും നേടി.
അതേസമയം, റോവിംഗ് വനിതാ സിംഗിള്‍സില്‍ കേരളത്തിന്റെ ഡിറ്റി മോള് വര്‍ഗീസിന് വെള്ളിയാണ് നേടാനായത്. മണിപ്പൂരിന്റെ ലക്ഷ്മി ദേവിക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം.
ഗെയിംസിന്റെ ആദ്യ ദിനം മെഡല്‍ പട്ടികയില്‍ കേരളത്തെ മൂന്നാം സ്ഥാനത്തെത്തിച്ചത് നീന്തല്‍ക്കുളത്തിലെ പ്രകടനമാണ്. 2 സ്വര്‍ണ്ണവും 1 വെള്ളിയും 2 വെങ്കലവുമാണ് നിന്തല്‍ താരങ്ങള്‍ മുങ്ങിയെടുത്തത്.
ദേശീയ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ആറ് ഫൈനലുകളിലാണ് കേരളം ഇറങ്ങുന്നത്. കൂടാതെ ഷൂട്ടിംഗ് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
Discussion about this post