ബെംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വ്യാപക റെയ്ഡ്. ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ വസതിയിലും ഇഡി റെയിഡ് നടത്തുകയാണ്. മുഹമ്മദ് അനസിന്റെ കണ്ണൂരിലെ ധര്‍മ്മടത്തെ വസതിയിലാണ് അന്വേഷണ സംഘം എത്തിയത്. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയെന്ന ഉദ്ദേശത്തിലാണ് റെയ്ഡ്.
കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്. ബീനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയിഡ് നടക്കുന്നതിനിടെയാണ് ഇഡി, മുഹമ്മദ് അനസിന്റെ വസതിയിലും എത്തിയത്.
എട്ടംഗ അന്വേഷണ സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ഉണ്ട്. ‘കോടിയേരി’ എന്ന് പേരിട്ട ഈ വീട്ടില്‍ത്തന്നെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നത് എന്നാണ് സൂചന.
ഇതിന് പുറമേ ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുള്‍ ലത്തീഫിന്റെ സ്ഥാപനത്തിലും ഇഡി പരിശോധന നടക്കുന്നുണ്ട്. കേശവദാസപുരത്ത് ഉള്ള കാര്‍ പാലസ് എന്ന സ്ഥാപനത്തിലാണ് പരിശോധന.
Discussion about this post