മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. “എത്ര പേരുടെ എതിർശബ്ദങ്ങളെ നിങ്ങൾ ഇങ്ങനെ അടിച്ചമർത്തും.? എത്ര വീടുകൾ തകർക്കാൻ നിങ്ങൾക്ക് സാധിക്കും.?, എത്ര പേരെ നിങ്ങൾ ഇങ്ങനെ നിശബ്ദരാക്കും.?” എന്നാണ് കങ്കണ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുന്നത്.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, ” മഹാരാഷ്ട്ര സർക്കാരിനുള്ള സന്ദേശം” എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇപ്രകാരം ചോദ്യങ്ങൾ ഉയർത്തുന്നത്. “അവർ നിങ്ങളുടെ മുടിയ്ക്കു കുത്തിപ്പിടിച്ചു വലിച്ചിഴയ്ക്കട്ടെ, നിങ്ങളെ ആക്രമിക്കട്ടെ. ഒരു കാര്യം ഓർക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നമുക്കു മുൻപ് ഒരുപാടുപേർക്ക് പുഞ്ചിരിയോടെ തൂക്കിലേറേണ്ടി വന്നിട്ടുണ്ട്.” എന്ന് അർണബ് ഗോസ്വാമിയോട് നടി വീഡിയോയിൽ പറയുന്നു.
Message for Maharashtra government @republic #Arnab #ArnabWeAreWithYou #ArnabGoswami pic.twitter.com/AJizRCitS7
— Kangana Ranaut (Modi Ka Parivar) (@KanganaTeam) November 4, 2020









Discussion about this post