മുംബൈ: അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, 2018-ലെ അൻവയ് നായ്കിന്റെ ആത്മഹത്യാ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാവിലെ അർണബിനെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.
2018-ൽ ഈ ആത്മഹത്യാ കേസ് ഉദ്യോഗസ്ഥർ ക്ലോസ് ചെയ്തത് തെളിവുകളുടെ അഭാവത്തിലാണ്. എന്നാൽ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ നിർദേശപ്രകാരം കേസ് റീഓപ്പൺ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അർണബിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഈ കേസിൽ അർണബിനെ കൂടാതെ ഫിറോസ് ഷെയ്ഖ്, നിതീഷ് സർദ എന്നിവരും പ്രതികളാണ്.
നേരത്തെ അറസ്റ്റിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലീസ് പുതിയ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. അർണബിനോടും റിപ്പബ്ലിക് ചാനലിനോടുമുള്ള മഹാരാഷ്ട്ര സർക്കാരിന്റെ പക അവസാനിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.










