Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ; വോട്ടെണ്ണൽ 16ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

by Brave India Desk
Nov 6, 2020, 04:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8, 10, 14 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ എട്ട് ചൊവ്വാഴ്ചയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ ഡിസംബർ 10 വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

വോട്ടെണ്ണൽ ഡിസംബർ 16നാണ്. രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ് സമയം. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികൾ, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലാണ് തിരഞ്ഞെടുപ്പ് നടക്കാത്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുക. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ ശാരീരിക അകലം എന്നിവ നിർബന്ധമാണ്. ഡിസംബർ 31നു മുൻപ് ഭരണസമിതികൾ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 2,71,20,823 വോട്ടർമാരാണുള്ളത്. 34774 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക.

കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനു സൗകര്യമുണ്ടായിരിക്കും. ഇതിനായി പോളിങിനു 3 ദിവസം മുൻപ് അപേക്ഷ നൽകണം.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ കമ്മിഷൻ നിയോഗിക്കും. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇവിഎം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ യോഗത്തിനു നിയന്ത്രണമുണ്ട്. സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടി പാടില്ല. പോളിങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ നിർബന്ധമാക്കും.

നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഈ മാസം 11 ന് അവസാനിക്കും.

Tags: Local Body Elections 2020
Share17TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies