വാഷിംഗ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ സ്ഥാനമുറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൈഡന്റെ സ്റ്റേറ്റ് ആയ ഡെലവെയറിലേക്ക് യു.എസ് ഡിഫൻസ് സർവീസ് കൂടുതൽ സീക്രട്ട് സർവീസ് ഏജന്റുമാരെ നിയമിച്ചതാണ് ഇതിനു തെളിവായി മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഡെലവെയറിലെ വിൽമിങ്ടണ്ണിലേക്ക് സുരക്ഷാർത്ഥം കൂടുതൽ സീക്രട്ട് ഏജന്റുമാരെ നിയോഗിച്ചത് വിരൽ ചൂണ്ടുന്നത് ബൈഡന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നുവെന്നാണ്. വെള്ളിയാഴ്ച രാവിലെ ബൈഡൻ ഇവിടെവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിപാടി നടത്താനായി വലിയ സ്റ്റേജ് സംഘാടകർ ഒരുക്കിയിട്ടുണ്ട്. ബൈഡന്റെ വസതിയുടെ പരിസരത്ത് വിമാനങ്ങൾ പറക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സി.എൻ.എൻ പറയുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ മറികടന്ന് പെൻസിൽവാനിയയിലും ജോർജ്ജിയയിലും ബൈഡൻ മുന്നേറ്റം ആരംഭിച്ചതോടെയാണ് പുതിയ നീക്കം. 264 ഇലക്ട്രൽ വോട്ടുകൾ നേടിയ ബൈഡൻ ട്രമ്പിനേക്കാൾ വളരെ മുന്നിലാണ്. 214 വോട്ടുകൾ മാത്രമാണ് ട്രംപിന് ലഭിച്ചത്.











