Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

കേ​ന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്; അഞ്ചംഗ സംഘം പിടിയില്‍

by Brave India Desk
Nov 7, 2020, 08:17 am IST
in India
Cyber Attack Crime

Cyber Attack Crime

Share on FacebookTweetWhatsAppTelegram

ഡ​ല്‍​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വെ​ബ്സൈ​റ്റു​ണ്ടാ​ക്കി വ​ന്‍ തൊ​ഴി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ അഞ്ചംഗ സംഘം പിടിയില്‍. ഒ​രു മാ​സ​ത്തി​നിടെ 2700-ല്‍ ​അ​ധി​കം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ 1.09 കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്‍ കു​ടു​ക്കിയത്. ഇ​വ​രി​ല്‍ നി​ന്ന് മൂ​ന്ന് ലാ​പ്ടോ​പ്പു​ക​ളും ഏ​ഴ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. 49 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വെ​ബ്സൈ​റ്റു​ണ്ടാ​ക്കി 13,000ത്തോ​ളം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് സൈ​ബ​ര്‍ സെ​ല്‍ ഡി​സി​പി അ​ന്വേ​ഷ് റോ​യ് പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍​ക്കാ​യി ഓ​ണ്‍ലൈ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന ഒ​രു കേ​ന്ദ്രം ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍​മാ​ര്‍ നി​യ​മ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പ്.

Stories you may like

വിവാഹശേഷം സ്വന്തം വീട്ടില്‍ പോയ വധു തിരികെ എത്തിയില്ല; വന്‍ വിവാഹത്തട്ടിപ്പ്, തട്ടിപ്പിനിരയായത് അമ്പതോളം പേർ, സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; ബേപ്പൂര്‍ സ്വദേശി ഷഫീഖ്, ചേവായൂര്‍ സ്വദേശി ആഷിക് എന്നിവരും സ്ത്രീകളും ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍

അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍, ന​ഴ്സ്, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ളി​ലേ​ക്ക് 13,000 ത്തോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ര​ണ്ട് വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് സ്വ​രൂ​പി​ച്ച​ത്. ഈ ​സൈ​റ്റു​ക​ളു​ടെ ലി​ങ്കു​ക​ള്‍ ചേ​ര്‍​ത്ത് 15 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് സം​ഘം എ​സ്‌എം​എ​സു​ക​ള്‍ അ​യ​ച്ചി​രു​ന്ന​താ​യും ഡ​ല്‍​ഹി പൊ​ലീ​സ് പ​റ​ഞ്ഞു.

യ​ഥാ​ര്‍​ഥ​മാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളു​ടെ രൂ​പ​ക​ല്‍​പ​ന. ആ​രോ​ഗ്യ കു​ടും​ബ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് ഈ ​സൈ​റ്റു​ക​ളെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 500 രൂ​പ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യി അ​ട​ച്ച ഒ​രു തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​ന്‍ തു​ട​ര്‍ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം പൊ​ലീ​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. 100 മു​ത​ല്‍ 500 രൂ​പ വ​രെ​യാ​ണ് സം​ഘം ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യി വാ​ങ്ങി​യി​രു​ന്ന​ത്. വ​ലി​യ തു​ക​യ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ളു​ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു സം​ഘാം​ഗ​ങ്ങ​ള്‍.

ഹ​രി​യാ​ന​യി​ലെ ഹി​സാ​ര്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ആ​ളു​ക​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യി ന​ല്‍​കു​ന്ന തു​ക എ​ത്തി​യി​രു​ന്ന​ത്. അ​ത​ത് ദി​വ​സം വ​ന്നുചേ​രു​ന്ന പ​ണം അ​ന്നുത​ന്നെ പി​ന്‍​വ​ലി​ക്കു​ന്ന​താ​യി​രു​ന്നു ത​ട്ടി​പ്പു​കാ​രു​ടെ രീ​തി. ഇ​ങ്ങ​നെ ഒ​രു എ​ടി​എം കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ പിടിയിലായത്.

 

Tags: fake5 arrestedHealth Ministry
Share12TweetSendShare

Discussion about this post


Latest stories from this section

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

Next Post

'കര്‍ഷക സമരം കഴിഞ്ഞിട്ട് മതി ഇനി പഞ്ചാബിലേക്ക് ട്രെയിന്‍ സര്‍വീസ്'; റെയില്‍പാത ഉപരോധിച്ച് സമരം നടത്തുന്ന പഞ്ചാബിന് പണി കൊടുത്ത് റയില്‍വേ

Latest News

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies