ഡൽഹി: ലോകരാജ്യങ്ങളിൽ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി തുടരുന്നു. പ്രമുഖ ജർമ്മൻ ഷൂ നിർമ്മാതാക്കളായ വോൺ വെല്ലെക്സും ചൈനയെ ഉപേക്ഷിച്ചു. വോൺ വെല്ലെക്സ് ചൈനയിൽ നിന്നും ഷൂ നിർമ്മാണ കേന്ദ്രങ്ങൾ ഇന്ത്യയിലേക്ക് മാറ്റി. ഉത്തർപ്രദേശാണ് കമ്പനിയുടെ ലക്ഷ്യം.
രണ്ട് നിർമ്മാണ കേന്ദ്രങ്ങളാണ് കമ്പനിയ്ക്ക് ചൈനയിൽ ഉണ്ടായിരുന്നത്. ഇവ രണ്ടും ഉത്തർപ്രദേശിലെ ആഗ്രയിലേക്കാണ് മാറ്റുന്നത്. ഈ ആഴ്ച ആദ്യം തന്നെ കമ്പനി ആഗ്രയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിർമ്മാണ കേന്ദ്രങ്ങൾ ആരംഭിച്ചത് വഴി 2000 ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി കമ്പനി 300 കോടിയോളം രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വിലയിരുത്തൽ.
Discussion about this post