ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇനിയും നീട്ടി നല്‍കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബിനീഷിനെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാം. ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്ന സമയം എന്‍സിബി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ പത്ത് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്.
Discussion about this post