ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം ഋത്വിക് റോഷൻ. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ സമാന്തര നായകനായാകും താരം എത്തുക. കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ കണ്ടെത്താൻ അണിയറപ്രവർത്തകർ നടത്തിയ ഓഡിഷനിലൂടെയാണ് ഋത്വിക് റോഷൻ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ ഏജൻസിയുമായി ഈ വർഷം ആദ്യം കരാറിൽ ഒപ്പുവെച്ചതായാണ് ലഭിക്കുന്ന വിവരം.
ചിത്രത്തിലെ തന്റെ കഥാപാത്രവും രംഗങ്ങളും അണിയറപ്രവർത്തകർ വിശദമാക്കിയിരുന്നു. അവർ പറഞ്ഞത് അനുസരിച്ചുളള ചില രംഗങ്ങളാണ് ഓഡിഷനുവേണ്ടി അയച്ചു നൽകിയത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. എല്ലാം ശരിയായാൽ, ക്രിഷ് 4 ന്റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കടക്കുമെന്നും ഋത്വിക് റോഷൻ അറിയിച്ചതായി മിഡ് ഡെ റിപ്പോർട്ട് ചെയ്തു.
Discussion about this post