ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിൽ നിന്ന് ഇനിയും വിവരങ്ങൾ അറിയാനുണ്ടെന്നും ചോദ്യം ചെയ്യൽ പൂര്‍ത്തിയായില്ലെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മിദിന്‍റെ കാര്‍ഡിൽ ബിനീഷാണ് ഒപ്പിട്ടിട്ടുള്ളതെന്ന് ഇഡി കോടതിയിൽ അറിയിച്ചു. നിലവിൽ പ്രവര്‍ത്തിക്കാത്ത മൂന്ന് കമ്പനികളുടെ വിശദാംശങ്ങൾ കൂടി ഇഡി കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ബിനീഷിന് ബന്ധമുള്ള ഈ കമ്പനികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. അതുകൊണ്ട് കസ്റ്റഡി കാലാവധി നീട്ടണെമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.
തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.











