കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് കേന്ദ്രത്തിലേക്ക് കമറുദ്ദീനെ മാറ്റും. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്. എന്നാല്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ മാത്രമാണ് ഇപ്പോള്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാസര്‍ഗോഡ് എസ്.പി. ഓഫിസില്‍ വച്ചാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘത്തലവന് പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post