കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരാക്രമണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ഗസ്‌നി പ്രവിശ്യയില്‍ ആണ് തീവ്രവാദികള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആ്ക്രമണം നടത്തിയത്. അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളുടെ കൈകളാണെന്ന് പ്രൊവിന്‍ഷ്യല്‍ ഗവര്‍ണറുടെ വക്താവ് വാഹിദുള്ള ജുമാസദ പറഞ്ഞു. പ്രദേശത്തെ സൈനിക മേഖലകളെ ലക്ഷ്യമാക്കി തീവ്രവാദികള്‍ റോക്കറ്റുകള്‍ പ്രയോഗിക്കുന്നത് തുടരുകയാണെന്നും ലക്ഷ്യം കാണാതായതിനാലാണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ നാല് കുട്ടികള്‍ക്കും മൂന്ന് പുരുഷന്മാര്‍ക്കും പരിക്കേറ്റതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഫാഗിസ്ഥാനിലെ ടോളോ ടിവിയില്‍ അവതാരകനായിരുന്ന യമ സിയാവാഷും മറ്റൊരു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. തന്റെ കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഇയാളുള്‍പ്പെടെ മൂന്നൂപേര്‍ കൊല്ലപ്പെട്ടത്. കാബൂള്‍ പോലീസാണ് വിവരം നല്‍കിയത് . ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വക്താവ് ഫിര്‍ദ മൗസ് ഫറാമര്‍സ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് സാധാരണക്കാരെ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല.
നിലവില്‍ ഒരു തീവ്രവാദ സംഘടനയും ഈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ വീടിനടുത്തായിരുന്നു. ദൃക്‌സാക്ഷി മുഹമ്മദ് റാഫി പറയുന്നതനുസരിച്ച് കാറിന് തീപിടിച്ച ശേഷമാണ് സിയാവാഷിന്റെ സഹോദരനും അച്ഛനും ആദ്യം അവിടെയെത്തിയത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടതായി റാഫി പറയുന്നു.
Discussion about this post