ലഖ്നൗ: സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക പരിഷ്കരണങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വിപണിയുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുമെന്നും ഇടത്തട്ടുകാരെ ഒഴിവാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിലെ 30 വികസന പദ്ധതികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വനിധി പദ്ധതിയനുസരിച്ച് കര്‍ഷകര്‍ക്ക് വസ്തു കാര്‍ഡ് നല്‍കുമെന്നും അതുപയോഗിച്ച് അവര്‍ക്ക് ബാങ്ക് വായ്പയെടുക്കാനാവും. അതോടൊപ്പം കര്‍ഷകരുടെ സ്വത്ത് തട്ടിയെടുക്കുന്ന ഏര്‍പ്പാട് നിര്‍ത്തുകയും ചെയ്യാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വാരാണസിയില്‍ എല്ലാ മേഖലയിലും വികസനം നടക്കുന്നു. ഇനി മുതല്‍ പൂര്‍വാഞ്ചലിലെ കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പോയി ജോലിയെടുക്കേണ്ടതില്ല. കോവിഡ് കാലത്തും കഠിനാധ്വാനം ചെയ്ത കര്‍ഷകരെ അദ്ദേഹം അഭിനന്ദിച്ചു.
Discussion about this post