ജോധ്പൂർ: വിവാഹിതയായ സ്ത്രീയോട് അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഒറ്റയ്ക്ക് വീട്ടിലെത്തി കാണാൻ വിവാഹിതയായ സ്ത്രീയെ നിർബന്ധിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനു പിന്നാലെ, ജലോറിലെ പോലീസ് ഇൻസ്‌പെക്ടറെയാണ് സസ്‌പെൻഡ് ചെയ്തത്.
ജലോറിലുള്ള ജസ്വന്ത്പുര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ സാബിർ മുഹമ്മദിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിവാഹിതയായ സ്ത്രീയുമായുള്ള സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ഓഡിയോ ക്ലിപ്പുകൾ പുറത്തു വന്നതിനു പിന്നാലെ സാബിർ മുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ടെന്നും ജലോർ സുപ്പീരിയണ്ടന്റ് ഓഫ് പോലീസ് ശ്യാം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ കുട്ടികളോടൊപ്പം മാർക്കറ്റിലെത്തിയ സമയത്ത് ഈ സ്റ്റേഷൻ ഹൗസ് ഓഫീസർ ഫോണിൽ വിളിച്ച് സ്ത്രീയുടെ നിർമാണത്തിലിരിക്കുന്ന വീടിനായി കൊടുത്തു വിട്ട മണൽ ലഭിച്ചോയെന്ന് അന്വേഷിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തു വന്നിട്ടുള്ളത്. ശേഷം, വീട്ടിലെത്തി കാണാൻ പലതവണ സ്ത്രീയെ ഇയാൾ നിർബന്ധിക്കുന്നുമുണ്ട്.
Discussion about this post