Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒവൈസിയുടെ പാര്‍ട്ടി ഒരിടത്ത് പോലും മഹാസഖ്യത്തിന്റെ വിജയം തടഞ്ഞില്ലെന്ന് കണക്കുകള്‍, എഎംഐഎം മത്സരിച്ച 20ല്‍ കൂടുതല്‍ മണ്ഡലങ്ങളിലും ജയിച്ചത് മഹാസഖ്യം,ആറിടത്തും എന്‍ഡിഎ ജയിച്ചത് വലിയ ഭൂരിപക്ഷത്തില്‍

by Brave India Desk
Nov 11, 2020, 04:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബീഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഎംഐഎം പിടിച്ച വോട്ടിന് ഒരൊറ്റ മഹാസഖ്യം സ്ഥാനാര്‍ത്ഥി പോലും തോറ്റിട്ടില്ല എന്ന് കണക്കുകള്‍. എഎംഐഎം ജയിച്ച അഞ്ച് മണ്ഡലങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മിക്കയിടത്തും മഹാസഖ്യം സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ബാക്കിയുള്ളിടത് എഎംഐഎം നേടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷമുണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക്.

Stories you may like

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലാണ് എഎംഐഎം മത്സരിച്ചത്. അഞ്ച് മണ്ഡലങ്ങളില്‍ അവര്‍ വിജയം നേടി. ഒന്‍പത് ഇടത്ത് മഹാസഖ്യം സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ആറിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും. പത്താപൂര്‍,നാര്‍പെട്ട്,റാണി ഗഞ്ച്, പ്രാണ്‍പൂര്‍, ബരാരി, സഹൈബ്ഗഞ്ച്, എന്നിങ്ങനെ എഎംഐഎം മത്സരിച്ച മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എഎംഐഎം പിടിച്ച വോട്ടിനേക്കാള്‍ ഏറെ കൂടുതലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നേടിയ ഭൂരിപക്ഷം. എഎംഐഎം മത്സരിച്ച മറ്റ് 9 മണ്ഡലങ്ങളിലും മഹാസഖ്യമാണ് വിജയിച്ചത്.

എഎംഐഎം മത്സരിച്ച മണ്ഡലങ്ങളിലെ വോട്ട് നില

1-സിക്ത-മണ്ഡലത്തില്‍ ജയിച്ചത് സിപിഐ എംഎല്‍ സ്ഥാനാര്‍ത്ഥി ബീരേന്ദ്ര പ്രസാദ ഗുപ്തയാണ്-49075 വോട്ട്, രണ്ടാം സ്ഥാനത്ത് സ്വതന്ത്രന്‍- ഇവിടെ ഒവൈസിയുടെ പാര്‍ട്ടി പിടിച്ചത് 8500 വോട്ടുകള്‍ മാത്രമാണ്-ഭൂരിപക്ഷം-രണ്ടായിരത്തോളം

2-പത്താപൂരില്‍ ബിജെപിയ്ക്കാണ് ജയം-രണ്ടാം സ്ഥാനത്ത് ആര്‍ജെഡിയാണ്. ഭൂരിപക്ഷം 20നായിരത്തില്‍ കൂടുതല്‍-എഎംഐഎം പിടിച്ചത് 1990 വോട്ട്.

3-നാര്‍പെട്ട് ഗഞ്ചാണ് -ജയിച്ചത് ബിജെപിയാണ്, രണ്ടാം സ്ഥാനത്ത് ആര്‍ജെഡി ഭൂരിപക്ഷം മാത്രം മുപ്പതിനായിരത്തോളം വോട്ട് വരും- ഒവൈസിയുടെ സ്ഥാനാര്‍ത്ഥി നേടിയത് 5495 വോട്ട്

4-റാണി ഗഞ്ച്- ജയിച്ചത് ജെഡിയു-രണ്ടാം സ്ഥാനത്ത് ആര്‍ജെഡി, ഭൂരിപക്ഷം മുവ്വായിരത്തിനടുത്ത് വോട്ട്. ഒവൈസിയുടെ പാര്‍ട്ടി പിടിച്ചത് 2411 വോട്ട്. ആര്‌ജെപി ഇവിടെ അയ്യായിരത്തിലധികം വോട്ട് നേടി ജെഡിയുവിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

5-എഎംഐഎം മത്സരിച്ച അറാരിയായില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. അരലക്ഷത്തിനടുത്ത് ഭൂരിപക്ഷം. ഒവൈസിയുടെ സ്ഥാനാര്‍ത്ഥി ഇവിടെ ഒന്‍പതിനായിരത്തോളം വോട്ട് നേടി.

6-ജോക്കിഹത്തില്‍ ഒവൈസിയുടെ പാര്‍ട്ടി ജയിച്ചത് എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ ആര്‍ജെഡി രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തും ആണ്.

7-ബഹാദുര് ഗ്ഞ്ച് മണ്ഡലത്തില്‍ വികാസില്‍ ഇന്‍സാന്‍ പാര്‍ട്ടിയെ തോല്‍പിച്ച് എഎംഐഎം വിജയിച്ചു. ഇവിടെ കോണ്‍ഗ്രസാണ് മൂന്നാം സ്ഥാനത്ത്.

8-താക്കൂര്‍ ഗഞ്ചില്‍ എഎംഐഎം 19നായിരത്തോളം വോട്ടുകളാണ് നേടിയത്. ഇവിടെ 23 ആയിരം വോട്ടുകള്‍ക്ക് ആര്‍ജെഡി സ്ഥാനാര്‍ത്ഥി ജയിച്ചത്.

9-കിഷന്‍ ഗഞ്ചില്‍ മികച്ച പ്രകടനമാണ് എഎംഐഎം കാഴ്ചവെച്ചത്. കോണ്‍ഗ്രസ് ജയിച്ച ഇവിടെ 42 ആയിരം വോട്ടുകള്‍ നേടി ഒവൈസിയുടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തായി. ഇവിടെ ജെഡിയു ആണ് രണ്ടാം സ്ഥാനത്ത്.

10-കൊച്ചദാമനില്‍ ജെഡിയുവിനെ തോല്‍പിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി വിജയക്കൊടി പാറിച്ചത്.

11-ആമറില്‍ ജെഡിയുവിനെതിരെ അരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് എഎംഐഎം ജയിച്ചത്.

12-ബെയ്‌സിയില്‍ എഎംഐഎം ജയിച്ചത് ബിജെപിക്കെതിരെയാണ്.

13- കസബയില്‍ കോണ്‍ഗ്രസ് ജയിച്ചത് 17 ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ ഒവൈസിയുടെ പാര്‍ട്ടി അയ്യായിരം വോട്ടാണ് നേടിയത്. എല്‍ജെപിയാണ് രണ്ടാം സ്ഥാനത്ത്.

14-പ്രാണ്‍പൂരില്‍ മുവ്വായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. ഇവിടെ എഎംഐഎം 507 വോട്ട് മാത്രമാണ് നേടിയത്.

15-എഎംഐഎം മത്സരിച്ച മാനിഹരിയില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇവിടെ 2458 വോട്ടു മാത്രമാണ് എഎംഐഎം നേടിയത്.

16-ബരാരിയില്‍ ആറായിരത്തിലധികം വോട്ടാണ് എഎംഐഎം നേടിയത്. ഇവിടെ ജയിച്ച ജെഡിയുവിന് പതിനായിരത്തിലധികം ഭൂരിപക്ഷമുണ്ട്.

17-സഹൈബ് ഗഞ്ചില്‍ വിഐപി പാര്‍ട്ടി ആര്‍ജെഡിയെ തോല്‍പിച്ചത് പതിനയ്യായിരം വോട്ടുകള്‍ക്കാണ് ഇവിടെ എഎംഐഎം നേടിയത് നാലായിരം വോട്ടുകള്‍ മാത്രമാണ്.

18-സഹേബ്പൂര്‍ കമാലില്‍ ആര്‍ജെഡിയാണ് ജയിച്ചത്. എണ്ണായിരം വോട്ടുകളാണ് എഎംഐഎം നേടിയത്. ഇവിടെ എല്‍ജെപി 23 ആയിരം വോട്ട് നേടിയപ്പോള്‍ ജെഡിയു 14 ആയിരം വോട്ടുകള്‍ക്ക് പിന്നിലായി.

19-ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ച ഫുല്‍വാരിയില്‍ അവര്‍ക്ക് അയ്യായിരം വോട്ടുകളാണ് നേടാനായത്. ഇവിടെ സിപിഐ എംഎല്‍ ആണ് വിജയിച്ചത്.

20-ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ച ഷേര്‍ഗാട്ടിയില്‍ ആര്‍ജെഡിയാണ് വിജയിച്ചത്. ഇവിടെ 14 ആയിരം വോട്ടുകള്‍ എഎംഐഎം നേടി

സീമാഞ്ചല്‍ മേഖലയില്‍ എഎംഐഎം വോട്ട് ഭിന്നിപ്പിച്ചതിനാല്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികള്‍ തോറ്റുവെന്ന വ്യാപക പ്രചരണം മഹാസഖ്യം അനുകൂലികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നത്. എഎംഐഎം മത്സരിച്ച ഇരുപതില്‍ ആറിടത്ത് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ഇവിടങ്ങളിലെല്ലാം എഎംഐഎം ശക്തിയല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ചിരാഗ് പാസ്വാന്റെ എല്‍ജിപി എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കില്‍ അവര്‍ വന്‍ മാര്‍ജിനില്‍ അധികാരത്തിലെത്തുമെന്നും വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:
Share11
Tweet
Send
Share

Latest stories from this section

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

Latest News

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies