ചണ്ഡീഗഡ്: 1,006 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന എസ്ബിഐ ബാങ്കിന്റെ പരാതിയിൽ ബെസ്റ്റ് ഫുഡ് ലിമിറ്റഡിനെതിരെ കേസെടുത്ത് സിബിഐ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രീമിയം ബസുമതി അരി വിറ്റഴിക്കുന്ന കമ്പനിയാണ് ബെസ്റ്റ് ഫുഡ് ലിമിറ്റഡ്.
ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ബെസ്റ്റ് ഫുഡ് ലിമിറ്റഡ് ചെയർമാന്റേയും മാനേജിങ് ഡയറക്ടറിന്റേയും വസ്തുവഹകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചണ്ഡീഗഡിലും ന്യൂഡൽഹിയിലുള്ള ബെസ്റ്റ് ഫുഡ് ലിമിറ്റഡിന്റെ ഓഫീസുകളിലും ഹരിയാനയിലെ കർണലിലുള്ള കമ്പനിയുടെ ചെയർമാൻ മഹീന്ദർ പാൽ ജിൻഡൽ, മാനേജിങ് ഡയറക്ടർ ദിനേശ് ഗുപ്ത എന്നിവരുടെ വസതികളിലുമാണ് സിബിഐ ചൊവ്വാഴ്ച തിരച്ചിൽ നടത്തിയത്.
ഇവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ വഞ്ചനയുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എസ്ബിഐ ബാങ്ക് ആരോപിക്കുന്നത് 2015 ഏപ്രിൽ 1 മുതൽ 31 മാർച്ച് 2018 വരെയുള്ള കാലയളവിൽ കമ്പനി തട്ടിപ്പ് നടത്തിയെന്നാണ്.
Discussion about this post