യൂറോപ്പിലേക്കുള്ള കപ്പൽ ലിബിയയുടെ തീരത്ത് തകർന്ന് 74 മരണം. കുടിയേറ്റക്കാരുമായി പോവുകയായിരുന്ന കപ്പലാണ് ലിബിയയുടെ തീരത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. സംഭവത്തെ തുടർന്ന് 74 പേർ മരിച്ചതായി യു.എൻ കുടിയേറ്റ ഏജൻസി വെളിപ്പെടുത്തി.
ലിബിയൻ തീരമായ അൽ ഖുംസിൽ നിന്നും പുറപ്പെട്ട കപ്പലിൽ സ്ത്രീകളും കുട്ടികളുമടക്കം 120 ലധികം കുടിയേറ്റക്കാർ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ അറിയിപ്പ് പ്രകാരം 47 പേരെ മാത്രമാണ് ലിബിയൻ തീരസംരക്ഷണസേനയും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടയിൽ ഇതുവരെ 31 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിക്കുന്നു.
മെഡിറ്ററേനിയൻ കടലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന എട്ടാമത്തെ കപ്പലപകടമാണ് ഇത്. ഗദ്ദാഫിയുടെ പതനം മുതലാണ് കുടിയേറ്റത്തിന്റെയും അപകടത്തിന്റെയും ദുരന്തകഥകൾ ലോകം കേട്ടു തുടങ്ങിയത്.
Discussion about this post