മുംബൈ: സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരിക്കെതിരെ മുംബൈ പോലീസ് വൈകാതെ കുറ്റപത്രം സമർപ്പിക്കും. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും, തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും, ഫലം ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. രഹസ്യ രേഖയായി രജിസ്ട്രാറുടെ പക്കൽ ഡി.എൻ.എ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തന്റെ പേരിലുള്ള കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമുള്ള ബിനോയ് കോടിയേരിയുടെ ഹർജി 2021 ജൂണിൽ പരിഗണിക്കും.
പോലീസ് കുറ്റപത്രം സമർപ്പിച്ചാലുടനെ ഡി.എൻ.എ റിപ്പോർട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. മുംബൈ മീരറോഡിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്.2019 ജൂണിലാണ് ബിനോയിയുടെ പേരിൽ യുവതി പരാതി നൽകിയത്.











