തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.ഐയില്‍ കൂട്ട രാജി. തിരുവനന്തപുരം നഗരസഭ പിടിപി നഗര്‍ വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് രാജിയില്‍ കലാശിച്ചത്. ബ്രാഞ്ച് സെക്രട്ടറി അടക്കം ആറ് പേരാണ് പാര്‍ട്ടി വിട്ടത്.
എന്നാല്‍ പി ടി പി നഗറില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിനാണ് അറപ്പുറ ബ്രാഞ്ച് സെക്രട്ടറി ദിലീപ് കുമാര്‍ സി.പി.ഐ വിട്ടത്. ഫേസ്ബുക്കിലടക്കം വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് കുമാറിന്‍റെയും കൂട്ടാളികളുടെയും രാജി.
ദിലീപ് കുമാറിന്‍റെ രാജി പ്രചാരണ പരിപാടികള്‍ക്ക് കോട്ടമുണ്ടാക്കില്ലെന്നാണ് സ്ഥാനാര്‍ത്ഥിയായ ഹാപ്പികുമാറിന്‍റെ അവകാശവാദം. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതായി സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു.
Discussion about this post