ഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യം വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് കടക്കുമെന്ന് വ്യാജ വാര്‍ത്ത. വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പില്‍ ഫ്രാന്‍സ്, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സമാനമായി ഇന്ത്യയിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് പ്രചാരണം. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു. ട്വീറ്റ് മോര്‍ഫ് ചെയ്ത് പ്രചരിക്കുകയായിരുന്നു. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
Discussion about this post