ജയ്സാൽമീർ: പാക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പാക്കിസ്ഥാൻ ഇടയ്ക്കിടെ ഇന്ത്യയെ ആക്രമിക്കുന്നതെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഇപ്രകാരം ചെയ്യുന്നതിലൂടെ പാകിസ്ഥാന്റെ വികൃതമുഖം ലോകത്തിനു മുന്നിൽ അനവൃതമായിരിക്കുകയാണ്.
പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തിയിലെ ചെക്പോസ്റ്റായ ലോംഗേവാലയിലേക്കുള്ള യാത്രയ്ക്കിടയിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈനികർ നൽകിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികർക്കൊപ്പമല്ലാതെ ദീപാവലി ആഘോഷം പൂർണമാകില്ലെന്ന് വ്യക്തമാക്കി.
സ്ഥാനമേറ്റത് മുതൽ ഓരോ ദീപാവലിയും സൈനികർക്കൊപ്പം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, ധീരന്മാർ നെഞ്ചുറപ്പിച്ചു നിന്ന ലോംഗേവാലയിലെ പോരാട്ട ഭൂമിയാണ് ഇക്കുറി ആഘോഷത്തിനായി തിരഞ്ഞെടുത്തത്.
Discussion about this post