ജയ്പുര്‍: ലോങ്കേവാലയില്‍ ടാങ്കില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ടാങ്കില്‍ യാത്രചെയ്തത്. ടാങ്കില്‍ യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സൈനികരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
രാജസ്ഥാനിലെ ജെയ്‌സല്‍മേറിലെ ലോങ്കേവാലയിലാണ് മോദി ഇത്തവണ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലി അര്‍പ്പിച്ചു.
സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും ശക്തിയെന്ന് താന്‍ അടിയുറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി ലോങ്കേവാലയിലെ മ്യൂസിയവും സന്ദര്‍ശിച്ചു.
#WATCH | Rajasthan: PM Narendra Modi took a ride on a tank in Longewala, Jaisalmer, earlier today.
He was in Longewala to celebrate #Diwali with security forces. pic.twitter.com/n77KRdIZfQ
— ANI (@ANI) November 14, 2020
Discussion about this post