ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികള്‍ക്ക് ദീപാവലി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
— Donald J. Trump (@realDonaldTrump) November 14, 2020
ട്രംപിന് പുറമേ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദീപാവലി ആശംസിച്ചിട്ടുണ്ട്.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു. നിലവിളക്കില്‍ തിരിതെളിയിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ആശംസ. ദീപാവലിയുടെ ഭാഗമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ഇതിന്റെ ചിത്രങ്ങളും ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവിളക്ക് തെളിയിച്ചാണ് ട്രംപ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷപരിപാടിയില്‍ ട്രംപിനൊപ്പം വൈറ്റ് ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരും പങ്ക് ചേര്‍ന്നു.
Discussion about this post