ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനായി രാഹുല്‍ഗാന്ധി തുടരും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. ആക്ടിംഗ് പ്രസിഡന്റായി രാഹുലിനെ ചുമതലപ്പെടുത്തുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ല. ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെയുള്ള പാര്‍ട്ടി നയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
പാര്‍ട്ടി ഭരണക്കാലത്ത് കോര്പ്പറേറ്റുകള്ക്കൊപ്പമായിരുന്നെന്ന് ചില നേതാക്കള്‍ ചര്‍ച്ചയില്‍ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടു തന്നെ പാര്‍ട്ടി ഇനി സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും പൊതുവികാരം ചര്‍ച്ചയില്‍ ഉയര്‍ന്നു.
കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പും അടുത്ത മാസം ഏഴിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയവും യോഗം ചര്‍ച്ച ചെയ്തു. വര്‍ധിച്ച വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭ പരിപാടികളും, ബിജെപി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Discussion about this post