സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തികരമായ പ്രചരണം അതിരുവിട്ടതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്.
ഈയിടെ പല ഫേസ്ബുക്ക് പേജുകള്‍ വഴിയും ചിലര്‍ മോഹന്‍ലാലിന്റെ കുടുംബത്തെ വരെ അധിക്ഷേപിക്കുന്ന വിധത്തില്‍ വ്യാജ പ്രചരണം നടത്തിയിരുന്നു.
സൈബര്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ചിലര്‍ നടനെതിരെ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്
ട്രോള്‍ ലാലപ്പന് തുടങ്ങിയ വ്യാജ പ്രൊഫൈലുകള്‍ ലാലിനെ തേജോവധം ചെയ്യുന്ന വിധത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാജപ്രചരണം നടത്തുന്ന പ്രോഫൈലുകളുടെ അഡ്മിനുകള്‍ക്ക് നേരെ നടപടിയുണ്ടാകുമെന്ന് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന സജീവ് സോമന് അറിയിച്ചു.
ആക്ഷേപം
Discussion about this post