യുവാക്കളുടെ പ്രഥമ സാമൂഹിക ഉത്തരവാദിത്തം ജലസംരക്ഷണമായിരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അതൊക്കെ അതിന്റെ വഴിക്ക് നടക്കുമെന്ന മനോഭാവം ഗുണകരമാകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ജല പ്രതിജ്ഞ ചടങ്ങിലാണ് ഉപരാഷ്ട്രപതി നിലപാട് അറിയിച്ചത്.
ലോക ജനസംഖ്യയുടെ 18 ശതമാനമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ പുനരുപയോഗ ജലസ്രോതസ്സുകള്‍ ആകെ 4 ശതമാനം മാത്രമാണ്. കാലാവസ്ഥാ വ്യതിയാനത്തിനിടയില്‍ ഗുരുതരമായ ജലദൗര്ഭല്യത കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post