അഡ്വ.എ ജയശങ്കർ പാനൽ അംഗമായുള്ള ചർച്ചയിൽ സിപിഎം പങ്കെടുക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി ചാനൽ ചർച്ചയിൽ നിന്ന് സിപിഎം പ്രതിനിധി എ എൻ ഷംസീർ ഇറങ്ങി പോയ സംഭവത്തിൽ ഏഷ്യാനെറ്റിനെതിരെ സംവിധാകൻ ജോൺ ഡിറ്റോ രംഗത്ത്. ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമവും ഭരണത്തിലിരിക്കുന്ന പാർട്ടിയും തമ്മിൽ കരാറുണ്ടാക്കിയതിൽ എന്ത് ജനാധിപത്യ ബോധമാണ് ഏഷ്യാനെറ്റേ ? എന്ന് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഷംസീറിന്റെ ജയശങ്കർ വിരുദ്ധ ഇറങ്ങിപ്പോക്കിൽ ഷംസീറിനെ മൊത്തത്തിൽ അപഹസിക്കാൻ ഞാൻ മുതിരുന്നില്ല.
ഒരു ചോദ്യത്തിനുത്തരം ഏഷ്യാനെറ്റ് നൽകണം. സി.പി.എം മുമായി ഏഷ്യാനെറ്റ് ഒരു കരാർ ഉണ്ടാക്കിയതായി ഷംസീർ പറയുന്നുണ്ട്. ആ കരാറിന്റെ വ്യവസ്ഥകൾ ഏഷ്യാനെറ്റ് പൊതു സമൂഹത്തിനുമുമ്പിൽ വയ്ക്കണം.
അത്തരമൊരു കരാറുള്ള വിവരം ഷംസീർ പറയുമ്പോൾ വിനു.വി.ജോൺ അതിനെ എതിർക്കുന്നുമില്ല.
ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമവും ഭരണത്തിലിരിക്കുന്ന പാർട്ടിയും തമ്മിൽ കരാറുണ്ടാക്കിയതിൽ എന്ത് ജനാധിപത്യ ബോധമാണ് ഏഷ്യാനെറ്റേ ?
ഗവൺമെന്റ്‌പരസ്യങ്ങളും മറ്റും വിലക്കിലൂടെ നഷ്ടപ്പെടുമല്ലോ. അത് ലഭിക്കാനല്ലേ ബിനീഷിന്റെ അച്ഛൻ സെക്രട്ടറിയായ പാർട്ടിയോട് ഏഷ്യനെറ്റ് കരാറിലേർപ്പെട്ടത്..?
ജയശങ്കർ CPI ക്കാരനാണ്. LDF – ഭരണ സംവിധാനത്തിന്റെ പ്രധാന പിന്തുണക്കാരായ CPI. ആ കൂട്ടു പ്രതിയായ CPI ൽ നിന്ന് ജയശങ്കർ വക്കീൽ രാജി വച്ച് സർവ്വസ്വതന്ത്രനും നിഷ്പക്ഷനുമാകാത്തതെന്തേ?
എന്തായാലും ഈ വിഷയത്തിൽ ഞാൻ ഷംസീറിനൊപ്പം.
ഏഷ്യാനെറ്റിന്റെ മുഖകോണക (ഹരീഷ് പേരടിയോട് കടപ്പാട്)മാണ് കഴിഞ്ഞ ദിവസം ഷംസീറിലൂടെ അഴിഞ്ഞു വീണത്.
ചാനലുകളിലെ അവതാരകരിൽ ഭൂരിഭാഗവും സഖാക്കളാണെന്ന സത്യം മനസ്സിലാക്കണം. മനോരമയിലെ ഷാനി പ്രഭാകർ, അവിടത്തെ തന്നെ ഡെൻസിൽ ആന്റണി,
24 ലെ ഹർഷൻ, തുടങ്ങി അനേകർ.
ശബരിമല, CAA, മുതലായവയിൽ പിണറായിയോട് ചേർന്നു നിന്നാണ് കേന്ദ്ര ഗവൺമെന്റിനോടും ബി.ജെ.പിയോടും മലയാള മാധ്യമങ്ങൾ പൊരുതിയത് . അതുകൊണ്ടല്ലേ രൂക്ഷ സാമ്പത്തിക പ്രതിസന്ധിയുടെ കോവിഡ് പീക്ക് കാലത്ത് സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചപ്പോഴും 50 കോടി രൂപ മാധ്യമങ്ങൾക്ക് നൽകാൻ ഉണ്ടായിരുന്ന കുടിശ്ശിക അന്ന് തന്നെ CM കൊടുത്ത് സന്തോഷിപ്പിച്ചത്.
എന്നിട്ടാണ് ചില അധ്യാപകർ ശമ്പളം കട്ട് ചെയ്തതിനെതിരെ പ്രതിഷേധിച്ചപ്പോൾ വിനു.വി.ജോൺ ഉൾപ്പെടെയുള്ളവർ അധ്യാപക സമൂഹത്തെ ക്ഷോഭത്തോടെ അവഹേളിച്ചത്.
പത്രപ്രവർത്തകർക്ക് വ്യായാമം ചെയ്യാനും ആരോഗ്യം സംരക്ഷിക്കുവാനും കലൂർ ജവഹർലാൽ നെഹൃ സ്റ്റേഡിയത്തിലുള്ള പൊന്നുവിലയുള്ള ഭൂമി റിക്രിയേഷൻ ക്ലബ്ബിനായി മാധ്യമ സിങ്കങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
അതാതു ഗവൺമെന്റിന്റെ എല്ലാ ലാളനയും കടലാസില്ലാക്കരാറുകളും ലാഭങ്ങളും പത്രപ്രവർത്തകർ സ്വീകരിക്കുന്നുണ്ട്.
കോടികൾ വിലവരുന്ന ഭൂമിയും ജിം നേഷ്യവും പ്രൈവറ്റ് പത്രമുതലാളിമാരുടെ ശമ്പളം പറ്റുന്നവർക്ക് സർക്കാർ കൊടുക്കുനതെന്തിന്? അത് സ്വീകരിക്കുന്ന പത്രപ്രവർത്തകൻ രാജമലയിലെ ലയങ്ങളിലെ മനുഷ്യരെ നോക്കി മുതലക്കണ്ണീരൊഴുക്കരുത്.
ശിവശങ്കരന് IAS ഉൾപ്പെടെ ചാർത്തി നൽകി , കൊള്ളയടിപ്പിച്ച് UAE യിൽ പുതിയ സാമ്രാജ്യം സ്ഥാപിച്ച് രാജ്യം വിടാനാണ് പദ്ധതിയിട്ടത്. അതാണ് ക്ലൈമാക്സ് റീലിൽ അമിത് ഷായും ഡോവലും ടീമും പൂപറിക്കുന്ന ലാഘവത്തോടെ പൊളിച്ചടുക്കിയത്.
അമിത് ഷായുടെ തടി വെറുതെയല്ലെന്ന് ചിലർക്കൊക്കെ മനസ്സിലായി.
എന്തായാലും ഏഷ്യാനെറ്റേ
ആ അവിശുദ്ധകരാർ പുറത്തുവിടൂ. CPM ഏഷ്യാനെറ്റിനെ ബഹിഷ്ക്കരിച്ചപ്പോൾ ചാനൽ അധികൃതർ AKG സെന്ററിൽച്ചെന്ന് കണ്ട് വിലക്ക് പിൻവലിപ്പിക്കുകയും ചെയ്തതിന്നധാരമായ ആ കരാർ..
https://www.facebook.com/johnditto.pr/posts/3814492755230276?__cft__[0]=AZX_9qGmIFNjXJ-UKFsTjo9MZ4prsgDe7tfvshxzh_xW-TBMDniBB2wgLgRugrkdkRJCx7cCWSgVf9IvPFVo8VjZ2kOaPr7O9RMB7Rz1QysZqh7re8qQxwPgr8QQHpb-Cuw&__tn__=%2CO%2CP-R
Discussion about this post