ഡല്‍ഹി: മധ്യപ്രദേശിനെ പിന്നാലെ ലവ് ജിഹാദിനെതിരെ ശക്തമായ നിയമവുമായി ഉത്തർപ്രദേശും. ഇതുസംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ലവ് ജിഹാദിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശും ലവ് ജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ജാമ്യമില്ല വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമമുണ്ടാക്കുമെന്ന് അറിയിച്ചത്. അഞ്ച് വര്‍ഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലവ് ജിഹാദിനെ മാറ്റും.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചത്. മതേതരത്വത്തില്‍ ഊന്നിയായിരിക്കും നിയമം പാസാക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Discussion about this post