കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേരളത്തിലെ രണ്ടു മന്ത്രിമാർ ഇത്തരത്തിൽ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് ആരോപണമുയർന്നിട്ടുള്ളത്.
എന്നാൽ, ഏതൊക്കെ മന്ത്രിമാരാണെന്ന വിവരം നിലവിൽ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. 200 ഏക്കറിലധികം ഭൂമിയാണ് ബിനാമി പേരിൽ മന്ത്രിമാർ സമ്പാദിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിന്ധുദുർഗ് ജില്ലയിലെ റവന്യൂ അധികാരികളോട് ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്യും. മഹാരാഷ്ട്രയിലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക.
Discussion about this post