ബംഗലൂരു: മയക്കുമരുന്ന് കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്നും എൻസിബി അറിയിച്ചു.
കേസിൽ ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി നാല് ദിവസം ചോദ്യം ചെയ്തിരുന്നു. എൻസിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റിയിരുന്നു.
കസ്റ്റഡി അപേക്ഷ നീട്ടി നൽകിയതിനെ തുടർന്നാണ് ബിനീഷിനെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.












