കൊൽക്കത്ത : പശ്ചിമബംഗാൾ മറ്റൊരു കശ്മീരായി മാറിയെന്ന പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. സംസ്ഥാനത്ത് തീവ്രവാദികൾ എല്ലാ ദിവസവും അറസ്റ്റിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സംസ്ഥാനത്ത് നിയമവിരുദ്ധ ബോംബ് നിർമ്മാണ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. ബംഗാളിലെ ബിർഭം ജില്ലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പശ്ചിമബംഗാൾ രണ്ടാം കശ്മീരായി മാറി. എല്ലാ ദിവസവും തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നു. അടുത്ത ദിവസം ബോംബ് നിർമ്മാണ ഫാക്ടറികൾ കണ്ടെത്തുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏക ഫാക്ടറിയാണ് ഈ ബോംബ് നിർമ്മാണ ഫാക്ടറി”-ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു. നേരത്തെ പശ്ചിമ ബംഗാൾ പോലീസിനും മമതാ ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് രാജു ബാനർജി രംഗത്തു വന്നിരുന്നു. മമതാ ബാനർജിയുടെ ദുർഭരണം മൂലം ബംഗാളിലെ നിയമ സംവിധാനം തകർന്നെന്നാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post