തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡിസംബര്‍ ഒന്നു മുതല്‍ ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 100 വിവാഹങ്ങള്‍ക്കും അനുമതി നല്കി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും ഇളവുകള്‍ നടപ്പാക്കുക. അതേസമയം ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാനും ചീഫ് സെക്രട്ടറി തല യോഗത്തില്‍ തീരുമാനമായി.
Discussion about this post