ലക്നൗ: ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയ്നുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ദ്വിദിന സന്ദർശനത്തിനായി യുപിയിലെത്തിയതാണ് ഇമ്മാനുവൽ ലെനെയ്ൻ.
സുസ്ഥിര നഗരങ്ങൾ, പ്രതിരോധ വ്യവസായം, എയറോസ്പേസ് തുടങ്ങിയ മേഖലകളിലെ ഉത്തർപ്രദേശ് സർക്കാരിന്റെ പദ്ധതികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഫ്രാൻസ് അംബാസഡർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനുപിന്നാലെ, ഉത്തർപ്രദേശിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഫ്രാൻസുമായി സഹകരിക്കുന്നതിനെ കുറിച്ചും ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും ഫലപ്രദമായ ചർച്ചകൾ നടത്തിയതായി യോഗിയും ട്വീറ്റ് ചെയ്തു.
Discussion about this post