Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ഡല്‍ഹി കലാപം; കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത് ജഹാന്റെ ജാമ്യാപേക്ഷ തള്ളി

by Brave India Desk
Nov 27, 2020, 08:50 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ യുഎപിഎ ചുമത്തിയാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മണ്ഡോളി ജയിലില്‍ കൊറോണ വ്യാപനമാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രത് ജഹാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷയില്‍ ജാമ്യം അനുവദിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കുറ്റങ്ങളുടെ തീവ്രതയും ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പിന്റെയും ഗൗരവവും പരിഗണിക്കുമ്പോള്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നത് ഗുണകരമായിരിക്കില്ലെന്നായിരുന്നു ജഡ്ജി വ്യക്തമാക്കിയത്.

 

Tags: MAINdelhi riotizrath jehan
Share37TweetSendShare

Discussion about this post


Related Posts

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

Next Post

'കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ചങ്ങാതിമാരാണ്, സര്‍ക്കാരിനെതിരെ മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരാത്തത് തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് പ്രവേശനം മുന്നില്‍ കണ്ട്'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് ജി വാര്യര്‍

Latest News

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാക്സിൻ വിമുഖതയ്ക്ക് കേന്ദ്ര വിമർശനം; പ്രതിദിന വാക്സിൻ ടാർഗറ്റ് അവസാനിപ്പിച്ച് തടിതപ്പാൻ കേരളം

അക്രമാസക്തരായി സമരക്കാർ, ഭയന്നു വിറച്ച് കുട്ടികൾ; മർദ്ദനമേറ്റു വാങ്ങുമ്പോഴും ഒറ്റപ്പെട്ടു പോയ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News